‘നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ’.. ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം’..! യതീഷ് ചന്ദ്രയോട് കയര്‍ത്ത് എഎന്‍ രാധാകൃഷ്ണന്‍

നിലയ്ക്കല്‍: നിലയ്ക്കലില്‍ പോലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. എന്തുകൊണ്ട് നിലയ്ക്കലിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നില്ലെന്ന കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ ചോദ്യത്തിന് പോലീസ് മറുപടി പറയവെയാണ് രാധാകൃഷ്ണന്റെ പൊട്ടിത്തെറി.

പമ്പയിലെ അസൗകര്യങ്ങളേക്കുറിച്ച് നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര പൊന്‍ രാധാകൃഷ്ണനോട് വിശദീകരിക്കുകയായിരുന്നു. ഇതിനിടെയാണ് ‘നിങ്ങളെന്താ കേന്ദ്ര മന്ത്രിയോട് ചൂടാകുകയാണോ?…ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം’ തുടങ്ങിയ രൂക്ഷമായ വാക്കുകളുമായി രാധാകൃഷ്ണന്‍ കയര്‍ത്തത്. എസ്പി പ്രതികരിക്കാതെ നിന്നതിനു പിന്നാലെ വന്നു രാധാകൃഷ്ണന്റെ അടുത്ത ചോദ്യം ‘നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ’ എന്ന്. ഇതിനെയെല്ലാം ചിരിയോടെ നേരിട്ട എസ്പി മന്ത്രിയോട് മാത്രമാണ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറായത്.

എന്നാല്‍ ഗതാകതകുരുക്ക് കുറയ്ക്കുന്നതിനാണ് ഈ തീരുമാനം എന്നാണ് എസ്പി പറഞ്ഞത്. കൂടാതെ ഈ തീരുമാനം ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു….

Exit mobile version