കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയിലാണ് എടിഎം തട്ടിപ്പ് നടന്നത്. ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി. ഇന്നലെയാണ് കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി ഡോക്ടര്‍ പണം പിന്‍വലിച്ചത്. പിന്നീട് 15 മിനിറ്റിന്റെ ഇടവേളകളില്‍ 10 തവണയായി പണം പിന്‍വലിച്ചതായി മെസേജ് വരികയായിരുന്നു.
ഇന്നലെ രാവിലെ തൃശ്ശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം നടന്നിരുന്നു. പുലര്‍ച്ചെ 2.35ഓടെയായിരുന്നു എടിഎമ്മില്‍ ഗ്യാസ് കട്ടറുപയോഗിച്ച് മോഷണത്തിന് ശ്രമം നടന്നത്. നാട്ടുകാര്‍ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇവരെ രാത്രിയില്‍ പിടികൂടിയിരുന്നു.