കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍. മസ്‌കറ്റില്‍ നിന്ന് കൊണ്ടു വന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.
വിപണിയില്‍ 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടിയത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
കഴിഞ്ഞ ദിവസം പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് രണ്ട് കോഴിക്കോട് സ്വദേശികളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ഒരു കോടി പത്തുലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
Discussion about this post