കൊച്ചി: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നെന്ന് ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപമ്പില്‍. തനിക്കെതിരെ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങളില്‍ മനം മടുത്താണ് ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഫിറോസ് ലക്ഷങ്ങള്‍ തട്ടിയെന്ന് സോഷ്യല്‍മീഡിയയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ ആഷിക് തോന്നയ്ക്കല്‍ എന്നയാളാണ് ഫിറോസിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു.
സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്പില്‍ ഇനി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദിയെന്നും ഫിറോസ് പറയുന്നു.
Discussion about this post