ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ശബരിമല ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
യുവതീപ്രവേശനം തടയുന്നവര്‍ക്കെതിരെ നടപടി വേണമെന്നും, പ്രായ പരിശോധന നടത്തുന്ന പോലീസ് നടപടി ഉടനെ നിര്‍ത്തി വയ്ക്കണമെന്നും ബിന്ദു അമ്മിണി അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഡിസംബര്‍ 17ന് മുമ്പ് തന്നെ ഹര്‍ജികള്‍ കോടതി പരിഗണനയ്ക്ക് എടുത്തേക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന സൂചന. അതെസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയാണ്.
Discussion about this post