തിരുവനന്തപുരം: ഹെലികോപ്റ്റര്‍ പ്രതിമാസ വാടകയ്ക്ക് എടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് ചില കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണെന്നും, ആകാശക്കൊള്ളക്കാണ് കേരളത്തില്‍ അവസരമൊരുങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. അതിനിടയിലാണ് കോടികളുടെ ബാധ്യത വരുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളുടെ പേരില്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കേണ്ട യാതൊരു സാഹചര്യവും കേരളത്തിലില്ലെന്നും ചില വ്യക്തികളുടെ താല്പര്യം മാത്രമാണ് നടപ്പാകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രകൃതിക്ഷോഭ രക്ഷാ പ്രവര്‍ത്തനത്തിനും, വിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കും, നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചിരുന്നുത്. ഇതുസംബന്ധിച്ച് പവന് ഹാന്‍സെന്ന കമ്പനിയുമായി ധാരണയായി. ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post