മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ വസതിയില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് മന്ത്രി എകെ ബാലന്‍

സര്‍ക്കാറിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും ആശംസകള്‍ അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: ജ്ഞാനപീഠം പുരസ്‌കാരത്തിനര്‍ഹനായ അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ കുമരനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് മന്ത്രി എകെ ബാലന്‍. സര്‍ക്കാറിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും ആശംസകള്‍ അദ്ദേഹം അറിയിച്ചു.

നിസ്സഹായതയുടെ എരിവേനലില്‍ കഴിയുന്ന കഥാപാത്രങ്ങളെ പോലും അത്യന്തം ലാഘവത്തോടെയും നര്‍മബോധത്തോടെയും അവതരിപ്പിക്കാനുള്ള അക്കിത്തത്തിന്റെ കഴിവ് അസാധാരണമാണ്. രചനകളില്‍ സ്വന്തം തട്ടകത്തിന്റെ ചരിത്രവും ഭാഷയും ആത്മീയാവിഷ്‌കാരവും കൊണ്ട് തനതായി നില്‍ക്കുന്ന ഭാവമണ്ഡലങ്ങള്‍ തീര്‍ക്കുന്ന അക്കിത്തം മലയാളത്തിന്റെ പുണ്യമാണെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ജ്ഞാനപീഠം പുരസ്‌കാരത്തിനര്‍ഹനായ ശ്രീ അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ കുമരനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ നേരിട്ടെത്തി സര്‍ക്കാറിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും ആശംസകള്‍ അറിയിച്ചു.

നിസ്സഹായതയുടെ എരിവേനലില്‍ കഴിയുന്ന കഥാപാത്രങ്ങളെ പോലും അത്യന്തം ലാഘവത്തോടെയും നര്‍മബോധത്തോടെയും അവതരിപ്പിക്കാനുള്ള അക്കിത്തത്തിന്റെ കഴിവ് അസാധാരണമാണ്. രചനകളില്‍ സ്വന്തം തട്ടകത്തിന്റെ ചരിത്രവും ഭാഷയും ആത്മീയാവിഷ്‌കാരവും കൊണ്ട് തനതായി നില്‍ക്കുന്ന ഭാവമണ്ഡലങ്ങള്‍ തീര്‍ക്കുന്ന അക്കിത്തം മലയാളത്തിന്റെ പുണ്യമാണ്.

Exit mobile version