തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഒന്നാമതെത്തിയത് സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വേ 2019ലാണ് രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണരംഗത്തു നിന്നും അഴിമതി പൂര്‍ണമായും തുടച്ചു മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഈ ലക്ഷ്യപ്രാപ്തിക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങളും ഒരേ മനസോടെ ജാഗ്രതയോടെ നിലകൊള്ളണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍വേ പ്രകാരം കേരളത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ സാധിക്കുന്നതിന് 10 ശതമാനം ആളുകള്‍ മാത്രമാണ് കൈക്കൂലി നല്‍കുന്നുള്ളുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
50 ശതമാനം പേര്‍ അവരുടെ കാര്യങ്ങള്‍ സാധിക്കുന്നതിന് ഒരിക്കല്‍ പോലും കൈക്കൂലി നല്‍കിയില്ലെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, രാജസ്ഥാന്‍ ആണ് ഏറ്റവും അഴിമതി കൂടിയ സംസ്ഥാനം. ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയവ സംസ്ഥാനങ്ങളും മുന്നിലാണ്.
Discussion about this post