കൊച്ചി:ഇതരസംസ്ഥാന തൊഴിലാളികളെ ചുമട്ടുതൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എറണാകുളം കുമ്പളങ്ങിയിലെ സിമന്റ് വ്യാപാര കേന്ദ്രത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ചുമട്ട് തൊഴിലാളികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തില്‍ അസം സ്വദേശികളായ ഫറസുള് ഇസ്ളാം, റോഹിത്തുള് ഇസ്ളാം എന്നിവര്‍ക്ക് പരിക്കേറ്റു.
കുമ്പളങ്ങി തോലോട്ട് ഏജന്‍സീസ് എന്ന സിമന്റ് ഗോഡൗണില്‍ സിമന്റ് ഇറക്കുന്നത് സംബന്ധിച്ച തൊഴില്‍ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. സംഭവത്തില്‍ പരിക്കേറ്റ അസം സ്വദേശികളായ ഫറസുള് ഇസ്ളാം, റോഹിത്തുള് ഇസ്ളാം എന്നിവര്‍ പള്ളുരുത്തിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും ചുമട്ട് തൊഴിലാളികളെ നിസാര വകുപ്പുകള്‍ ചുമത്തി പോലീസ് വിട്ടയച്ചതായി സ്ഥാപനത്തിന്റെ ഉടമ ലിന്‍ഡന്‍ പറയുന്നു. സ്ത്രീകളടക്കമുള്ള ജീവനക്കാരെ ചുമട്ട് തൊഴിലാളികള്‍ നിരന്തരം ചീത്ത വിളിക്കുന്നതായും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സ്ഥാപന ഉടമ.
Discussion about this post