സുല്‍ത്താന്‍ ബത്തേരി: വയനാട് ചുരത്തിലൂടെയുള്ള യുവാക്കളുടെ സാഹസിക കാര്‍ യാത്രയില്‍ നടപടി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചേക്കും. വാഹന ഉടമയോട് നാളെ കോഴിക്കോട് ആര്‍ടിഒ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാര്‍ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. വയനാട് ചുരത്തിലാണ് ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്.
കാറിന് പിന്നില്‍ വന്ന യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മോട്ടാര്‍ വാഹനവകുപ്പ് അറിയിച്ചു.
Discussion about this post