കോഴിക്കോട്: ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമാണ് മിസോറാം ഗവര്‍ണര്‍ പദവിയെന്ന് പിഎസ് ശ്രീധരന്‍പിള്ള. മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ശേഷം കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ കോഴിക്കോട് പൗരാവലിയാണ് സ്വീകരണം ഒരുക്കിയത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നായിരുന്നുവെന്ന് ശ്രീധരന്‍ പിള്ളയുടെ പ്രതികരിച്ചു.
സ്വീകരണം നല്‍കിയ അത്രയും പേരെ മിസോറാമിലേക്ക് ക്ഷണിച്ചാണ് അദ്ദേഹം മടങ്ങിയത്. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ കോഴിക്കോട്, എംപി എംകെ രാഘവന്‍, ബിജെപി നേതാവ് പികെ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.