ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറി ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തു; 12 കോടി ഒന്നാം സമ്മാനം

തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറിയുടെ മാതൃകയിൽ 12 കോടി ഒന്നാം സമ്മാനമുള്ള ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു. മന്ത്രി തോമസ് ഐസക്കാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

12 കോടി ഒന്നാം സമ്മാനമുള്ള ടിക്കറ്റിന് 300 രൂപയാണ് വില. 2020 ഫെബ്രുവരി 10ന് നറുക്കെടുപ്പ് നടക്കും. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ.

ഇതൊന്നും കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. നിലവിൽ 20 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ഇത് വിറ്റുതീരുന്ന മുറയ്ക്ക് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും.

Exit mobile version