കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ മത്സരാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ നാലു കുട്ടികളാണ് കുഴഞ്ഞുവീണത്. ഇവരെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സരങ്ങള്‍ മണിക്കൂറുകളോളം വൈകിയാണ് ആരംഭിക്കുന്നത്. ഇതാണ് കുട്ടികള്‍ കുഴഞ്ഞു വീഴാന്‍ കാരണമായതെന്നാണ് ആക്ഷേപം. ഒമ്പത് മണിക്കായിരുന്നു വഞ്ചിപ്പാട്ട് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
എന്നാല്‍ പരിപാടി തുടങ്ങുമ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു. അതിനിടെയാണ് കുട്ടികള്‍ കുഴഞ്ഞുവീണത്. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
Discussion about this post