കോഴിക്കോട്: രാജ്യത്ത് വീണ്ടും കുതിച്ച് കയറി പെട്രോള്‍ വില. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ പെട്രോള്‍ വില. ഒരുമാസത്തിനിടെ രണ്ട് രൂപയോളമാണ് വര്‍ധിച്ചത്. ഇതുപ്രകാരം മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നു.
ഇതോടെ കേരളത്തില്‍ പെട്രോള്‍ വില ശരാശരി 77 രൂപയിലെത്തി. തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവാണ് പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കാരണം. തിരുവനന്തപുരത്താണ് ഉയര്‍ന്നവില 78.23 രൂപ. കൊച്ചയില്‍ 76.75 രൂപ യും കോഴിക്കോട് 77.05 രൂപയുമാണ് വില.
പെട്രോള്‍ വിലയ്ക്ക് പിന്നാലെ ഡീസല്‍ വിലയിലും മാറ്റമുണ്ട്. ഇപ്പോള്‍ 70 രൂപയിലെത്തി നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 70.75 രൂപയാണ്. കൊച്ചിയില്‍ 69.35 രൂപയും കോഴിക്കോട് 69.66 രൂപയുമാണ്.
Discussion about this post