കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നു. ഇതിനി മുന്നോടിയായുള്ള പ്രാരംഭ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് താരത്തിനെ ഒഴിവാക്കിയത്.
ഒന്‍പതാം പ്രതി സനില്‍ കുമാര്‍ ഒഴികെ ബാക്കിയുള്ള പ്രതികളെല്ലാം ഇന്ന് കോടതിയില്‍ ഹാജരായി. ഇതേ തുടര്‍ന്ന് ഇയാളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് സനില്‍ കുമാര്‍ കോടതിയില്‍ ഹാജരാവാതെ ഇരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി സനില്‍ കുമാറിന്റെ ജാമ്യം റദ്ദാക്കിയത്. ഇയാള്‍ക്ക് ജാമ്യം നിന്നവര്‍ക്ക് നോട്ടീസയക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് അടുത്ത മാസം മൂന്നാം തീയതിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
Discussion about this post