കാസര്‍കോട്; കാസര്‍കോട് കാഞ്ഞങ്ങാട് നടന്ന്‌കൊണ്ടിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ പോലീസുകാര്‍ക്കൊപ്പം സുരക്ഷയൊരുക്കാന്‍ എത്തിയിരിക്കുകയാണ് കാസര്‍കോട് ജില്ലാ പോലീസ് സേനയിലെ ബഡ്ഡി എന്ന സ്‌നിഫര്‍ ഡോഗ്. ഇന്ത്യയിലെ മികച്ച പോലീസ് നായകളെ കണ്ടെത്തുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് ബഡ്ഡി.
പോലീസുകാര്‍ക്കൊപ്പം തന്റെ ജോലിയും കൃത്യമായി തന്നെയാണ് ബഡ്ഡിയും ചെയുന്നത്.
ലഖ്‌നൌവില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ പോലീസ് ഡ്യൂറ്റി മീറ്റിലെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന വിഭാഗത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ താരമാണ് ബഡ്ഡി. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ പഴതടച്ച സുരക്ഷാ ക്രമീകരണങ്ങളില്‍ ഈ ഒന്നാം സ്ഥാനക്കാരന്റെ സേവനം കൂടിയാണ് ലഭ്യമാക്കുന്നത്.
Discussion about this post