തിരുവനന്തപുരം: സിനിമാ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി എകെ ബാലന്റെ നേൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കുന്നതിന് എതിരെ നിര്‍മ്മാതാക്കളുടെയും തീയ്യേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും സംഘടനകള്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.
സിനിമാ ബന്ദ് വരെ പ്രതിഷേധം എത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരിക്കുന്നത്. വിനോദ നികുതിക്ക് പുറമെയും നികുതി ചുമത്തുന്നുവെന്നാണ് സംഘടനകളുടെ പരാതി. ഇതോടൊപ്പം ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തലും യോഗത്തില്‍ ചര്‍ച്ചയായേക്കും. കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലന് ലഹരി ഉപയോഗത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post