കാസര്‍കോട്: കാഞ്ഞങ്ങാട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കപ്പിനായുള്ള കഠിന ശ്രമത്തിലാണ് കോഴിക്കോട്. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കപ്പ് ഇത്തവണ തിരിച്ച് പിടിക്കാനുള്ള കുതിപ്പിലാണ് കോഴിക്കോട്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെയുണ്ട്.
മാര്‍ഗം കളിയും നാടകവും മാപ്പിളപ്പാട്ടുമെല്ലാം ഇന്ന് വേദികളിലെത്തും. അതേസമയം, വാരാന്ത്യമായതിനാല്‍ തന്നെ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങള്‍ ഇപ്പോഴും ഫലം കണ്ടിട്ടില്ല.
Discussion about this post