സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം; ഇഞ്ചോടിഞ്ച് പോരാട്ടത്തിന് മത്സരാര്‍ത്ഥികള്‍, ഗതാഗത കുരുക്കില്‍ വലഞ്ഞ് കാഞ്ഞങ്ങാട്

കലോത്സവത്തിന്റെ ആദ്യനാളില്‍ മത്സരാര്‍ത്ഥികള്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്

കാസര്‍കോട്: 60_മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്. കലോത്സവത്തിന്റെ ആദ്യനാളില്‍ മത്സരാര്‍ത്ഥികള്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യദിനത്തില്‍ 45 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 168 പോയിന്റുകളുമായി കോഴിക്കോട് മുന്നില്‍.

നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാട് 158 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണുള്ളത്. രണ്ടാം ദിവസത്തില്‍ ഒപ്പന തിരുവാതിര എന്നിവയ്ക്ക് പുറമേ കാസര്‍കോടിന്റെ തനത് കലാരൂപമായ യക്ഷഗാനവും ഇന്ന് കാണികള്‍ക്ക് മുമ്പില്‍ അരങ്ങിലെത്തു.

ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം കുച്ചിപ്പുടി മത്സരങ്ങളും ഇന്നുണ്ട്. അതേസമയം ഗതാഗത കുരുക്ക് മത്സരാര്‍ത്ഥികളെ സാരമായി ബാധിച്ചിട്ടുണ്ട്. ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തി രജിസ്റ്റര്‍ ചെയ്ത ശേഷം വേണം അതാത് വേദികളില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുവാന്‍. എന്നാല്‍ മത്സരത്തിനായി ഒരോ വേദിയിലേക്ക് എത്താന്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

Exit mobile version