വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയില്‍ പതിനൊന്നു വയസ്സുകാരിയായ ആദിവാസി ബാലികയെ മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. കുട്ടിയുടെ സംരക്ഷണത്തില്‍ സിഡബ്ല്യുസി ഗുരുതര വീഴ്ച വരുത്തിയെന്നാണ് ആരോപണം.
അച്ഛനും കൂട്ടുകാരും ചേര്‍ന്നാണ് മദ്യം നല്കി കുട്ടിയെ പീഡിപ്പിച്ചത്. 2017ല്‍ തന്നെ വീട്ടിലെ ദയനീയ സാഹചര്യം കുട്ടി ചൈല്‍ഡ് ലൈനെ അറിയിക്കുകയും കുറച്ചുകാലത്തേക്ക് കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നെന്നാണ് വിവരം.
അച്ഛനും അമ്മയും വീട്ടില്‍ മദ്യപിച്ചെത്തുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വര്‍ഷം മുന്‍പ് തന്നെ ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം സിഡബ്ല്യുസി വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
കൃത്യമായ അന്വേഷണം നടത്താതെ കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ മേപ്പാടി പോലീസ് ഉടന്‍ കേസെടുക്കും. അതേസമയം, കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
Discussion about this post