പത്തനംതിട്ട: മണ്ഡലമാസം ആരംഭിച്ച് 11 ദിവസത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവ്. തീര്‍ത്ഥാടനം തുടങ്ങി 11 ദിവസം പിന്നിടുമ്പോള്‍ വരുമാനം 31 കോടി രൂപയാണ് വര്‍ധിച്ചത്. ഇനിയും തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ അയവു വരുത്തിയതോടെ സന്നിധാനത്ത് പ്രതിഷേധക്കാരും കുറഞ്ഞു. സന്നിധാനത്ത് എത്തിയാല്‍ ഇത്ര സമയത്തിനുള്ളില്‍ മലയിറങ്ങണമെന്ന നിബന്ധനയുമില്ല. ചെറു വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. സന്നിധാനത്ത് നിയന്ത്രങ്ങളൊന്നും ഇല്ലാതായതോടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വിശ്രമിച്ച ശേഷമാണ് ഭക്തര്‍ മലയിറങ്ങുന്നത്.
അതേസമയം ശബരിമല ദര്‍ശനത്തിനായി ചില സ്ത്രീകള്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംരക്ഷണ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് പോലീസ്. ദര്‍ശനം നടത്തിയവരില്‍ ഇതരസംസ്ഥാനക്കാരാണ് അധികവുമെന്നാണ്