പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കന്‍ഡറിയില്‍ സ്കൂള്‍ കെട്ടിടത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. സുല്‍ത്താന്‍ ബത്തേരി നഗരസഭക്കാണ് നിര്‍മ്മാണ ചുമതല. പഴയെ കെട്ടിടം പൊളിച്ച് നീക്കി പുതിയത് പണിയാനാണ് തീരുമാനം.
സ്കൂള്‍ ക്ലാസ്സ് മുറിക്കുള്ളിലെ പൊത്തില്‍ നിന്നും പാമ്പു കടിയേറ്റാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സ്കൂളിലെ പഴയെ കെട്ടിടം പൊളിച്ച് പുതിയത് വൈകാതെ തന്നെ നിര്‍മ്മിക്കും. ഇതിനായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവായി. സുല്‍ത്താന്‍ ബത്തേരി നഗര സഭക്കാണ് നിര്‍മാണ ചുമതല. രണ്ടു നിലകളിലായി 10 ക്ലാസ് മുറികളും 20 ശുചി മുറികളും ഉള്‍കൊള്ളുന്നതായിരിക്കും പുതിയ കെട്ടിടം.
കഴിഞ്ഞ ശനിയാഴ്ച്ച മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഷഹലയുടെ വീട് സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ സര്‍വ്വജന സ്കൂളിന് നല്‍കുമെന്ന് അറിയിച്ചിരുന്നു. കിഫ്ബി മുഖേന ഒരു കോടി രൂപ നേരത്തയും സ്കൂളിന് അനുവദിച്ചിരുന്നു. കുട്ടിക്ക് പാമ്പു കടിയേല്‍ക്കാനിടയായ ക്ലാസ് ഉള്‍പ്പെടുന്ന പഴയ യുപി. കെട്ടിടവും, തൊട്ടടുത്ത വിള്ളലുകള്‍ രൂപപ്പെട്ട സ്റ്റേജും വൈകാതെ പൊളിച്ചു നീക്കും.
Discussion about this post