തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന കളിക്കളം കായികമേള സമാപിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കായിക അഭിരുചിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് കളിക്കളം സംഘടിപ്പിച്ചതെന്ന് മന്ത്രി എകെ ബാലന് കുറിച്ചു. പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും 112 ഹോസ്റ്റലുകളിലെയും 1316 കായിക താരങ്ങളാണ് കായികമേളയില്‍ മാറ്റുരച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 400 ഓളം പേര് കൂടുതലാണ് ഇത്തവണ പങ്കെടുത്തത്.
കേരള കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറേറ്റ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ എന്നീ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മികവുകാട്ടുന്ന കായിക പ്രതിഭകളെ കണ്ടെത്താനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രാദേശിക കേന്ദ്രമായ എല്‍എന്‍സിപിയുടെ വിദഗ്ധരും മേളയില്‍ ഉണ്ടായി. എല്‍എന്‍സിപിയുടെ സഹായത്തോടുകൂടി ശാസ്ത്രീയമായ പരിശീലനം വഴി വിദ്യാര്‍ത്ഥികളുടെ കായികമികവ് വര്‍ധിപ്പിക്കുന്ന പദ്ധതിക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കുറിച്ചു.
മെച്ചപ്പെട്ട പരിശീലനം നല്കിയാല് മികച്ച കായിക താരങ്ങളെ ഊരുകളില്‍ നിന്നും കോളനികളില്‍ നിന്നും നമുക്ക് കണ്ടെത്താന്‍ കഴിയും. പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള 9 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഒന്ന് സ്പോര്‍ട്സ് സ്കൂളാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സ്കൂളില്ല. ഇവിടുത്തെ കുട്ടികള്‍ സംസ്ഥാന, ദേശീയ മീറ്റുകളിലെല്ലാം മെഡലുകള്‍ നേടുന്നുണ്ട്. മികച്ച പരിശീലനം നല്കിയാല് മികച്ച കായികതാരങ്ങളെ ഇത്തരം സ്കൂളുകളിലൂടെ വാര്‍ത്തെടുക്കാം എന്നാണ് ഈ സ്കൂളിന്റെ പ്രവര്‍ത്തനം തെളിയിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കായികമേളയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയികള്‍ക്കും അഭിനന്ദനങ്ങളും മന്ത്രി നേര്‍ന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന കളിക്കളം കായികമേള സമാപിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കായിക അഭിരുചിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് കളിക്കളം സംഘടിപ്പിക്കുന്നത്. പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും 112 ഹോസ്റ്റലുകളിലെയും 1316 കായിക താരങ്ങളാണ് കായികമേളയില്‍ മാറ്റുരച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 400 ഓളം പേര് കൂടുതലായി ഇത്തവണ പങ്കെടുത്തു.
കേരള കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറേറ്റ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ എന്നീ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മികവുകാട്ടുന്ന കായിക പ്രതിഭകളെ കണ്ടെത്താനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രാദേശിക കേന്ദ്രമായ എല്‍എന്‍സിപിയുടെ വിദഗ്ധരും മേളയില്‍ ഉണ്ടായി. എല്‍എന്‍സിപിയുടെ സഹായത്തോടുകൂടി ശാസ്ത്രീയമായ പരിശീലനം വഴി വിദ്യാര്‍ത്ഥികളുടെ കായികമികവ് വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്.
മെച്ചപ്പെട്ട പരിശീലനം നല്കിയാല് മികച്ച കായിക താരങ്ങളെ ഊരുകളില്‍ നിന്നും കോളനികളില്‍ നിന്നും നമുക്ക് കണ്ടെത്താന്‍ കഴിയും. പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള 9 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഒന്ന് സ്പോര്‍ട്സ് സ്കൂളാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സ്കൂളില്ല. ഇവിടുത്തെ കുട്ടികള്‍ സംസ്ഥാന, ദേശീയ മീറ്റുകളിലെല്ലാം മെഡലുകള്‍ നേടുന്നുണ്ട്. മികച്ച പരിശീലനം നല്കിയാല് മികച്ച കായികതാരങ്ങളെ ഇത്തരം സ്കൂളുകളിലൂടെ വാര്‍ത്തെടുക്കാം എന്നാണ് ഈ സ്കൂളിന്റെ പ്രവര്‍ത്തനം തെളിയിക്കുന്നത്.
കായികമേളയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍..
Discussion about this post