ഇടുക്കി: യൂറോപ്പില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇടുക്കി കട്ടപ്പന സ്വദേശി അറസ്റ്റില്‍. സംഭവത്തില്‍ ബിന്‍സ് ജേക്കബിനെ (24) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
ചില സുഹൃത്തുക്കളെ ഉപയോഗിച്ചും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇയാളുടെ തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ ചില സുഹൃത്തുക്കളാണ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുവഴി ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സുഹൃത്തിന്റെ ഭാര്യയെ ബിന്‍സ് ജേക്കബ് ആദ്യം സമീപിച്ചത്.
ഇവര്‍ കഴിഞ്ഞ സെപ്തംബറില്‍ തുക അക്കൗണ്ട് വഴി കൈമാറി. എന്നാല്‍, പിന്നീട് വിസ നല്‍കാതായതോടെ അവര്‍ പണം തിരിച്ചു ചോദിച്ചു. ഇതോടെ ബിന്‍സിന്റെ സ്വഭാവം മാറി ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തു. ഇത് തുടര്‍ന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായതായാണ് സൂചന.
Discussion about this post