തിരുവനന്തപുരം: ജനുവരി രണ്ടിന് ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവരും കൂടെയുണ്ടാകുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാകും ശബരിമല ദര്‍ശനത്തിന് പോവുകയെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കൂട്ടായ്മയുടെ അടുത്ത യാത്രയെന്നും ബിന്ദു അമ്മിണി പറഞ്ഞു.
എറണാകുളം കമ്മിഷണര്‍ ഓഫിസില്‍ നിന്ന് സുരക്ഷ വേണമെന്ന ആവശ്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു. മന്ത്രി എ. കെ ബാലനെ കണ്ടെന്ന വാദവും ബിന്ദു അമ്മിണി തളളി.