മലപ്പുറം: കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്കി യുവാവ് പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം യുവാവ് വിദേശത്തേക്ക് കടന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവാവ് രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ യുവതിയുടെ നഗ്ന ചിത്രങ്ങളും ഒപ്പം ഫോണ്‍ നമ്പറും മേല്‍വിലാസവുമുള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
കുറ്റിപ്പുറത്തെ കോളേജില്‍ അധ്യാപികയായ യുവതിയെ പൊന്നാനിയിലെ കോളേജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. എന്നാല്‍ വിദേശത്തേക്ക് കടന്ന പ്രതി ഇപ്പോള്‍ അജ്മാനിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന് മാനേജരാണ്.
സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ നിരവധി അശ്ലീല ഫോണ്‍ കോളുകളും സന്ദേശങ്ങളുമാണ് യുവതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതോടെ തനിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായെന്ന് യുവതി പറയുന്നു.
അതേസമയം, വിദേശത്തായതിനാല്‍ ഇരയുടെ മരണ ശേഷം മാത്രമെ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാകൂ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. കുറ്റിപ്പുറം പോലീസില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ്പിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post