വീണ്ടും റാഗിങ്ങ്; മലപ്പുറത്ത് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം

മഞ്ചേരി പുല്ലാനൂര്‍ സ്‌കൂളിലാണ് സംഭവം

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഒരാളുടെ കൈകാലുകളും മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൈയൊടിഞ്ഞു. മഞ്ചേരി പുല്ലാനൂര്‍ സ്‌കൂളിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്.

സംഭവത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പതിനഞ്ചോളം പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തിന് ശേഷമാകും നടപടിയെടുക്കുകയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version