കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരിച്ചുപോകുന്നു. 10.40 നുള്ള വിമാനത്തില്‍ തൃപ്തി ദേശായിയും സംഘവും മടങ്ങും.
പോലീസ് സുരക്ഷയില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് തൃപ്തി ദേശായി അറിയിച്ചു.
ദര്‍ശനത്തിനായി വീണ്ടും ശബരിമലയില്‍ തിരിച്ചെത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവുമെത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു.
Discussion about this post