തൃശ്ശൂര്‍: തൃശ്ശൂര്‍ ചാലക്കുടിയില്‍ സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ പിതാവ് രംഗത്ത്. ചാലക്കുടി സിഎംഐ കാര്‍മല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് സ്കൂള്‍ പരിസരത്ത് നിന്ന് പാമ്പുകടിയേറ്റത്.
പാമ്പുകടിയേറ്റതിന് ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്നാരോപിച്ചാണ് പിതാവ് രംഗത്തെത്തിയത്. തനിക്ക് പാമ്പു കടിയേറ്റതാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞെങ്കിലും കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കാത്തെ തന്നെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം 15 മിനിറ്റിനുള്ളില്‍ പിതാവ് എത്തിയ ശേഷമാണ് പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും കൂടുതല്‍ പരാതികളില്ലെന്നും കുട്ടിയുടെ പിതാവ് ഷൈജന്‍ പറഞ്ഞു.
പിതാവെത്തി കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്നും കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയില്‍ വ്യക്തമായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post