കോഴിക്കോട്: കോഴിക്കോട് വെള്ളന്നൂരില്‍ യുവതിയെയും കുഞ്ഞിനേയും ഭര്‍തൃവീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുട ആരോപണം. അതേസമയം സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനെ കണ്ടെത്താനായില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ കോഴിക്കോട് പോലീസ് കമ്മീഷണറെ കണ്ടു.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഒളിവില്‍ കഴിയുന്ന ഭര്‍ത്താവ് രഖിലേഷിനേയോ രക്ഷിതാക്കളേയോ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണം നടക്കുകയാണന്നും ഒളിവില്‍ കഴിയുന്ന രഖിലേഷിനേയും മാതാപിതാക്കളേയും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേസ് അന്വേഷിക്കുന്ന കോഴിക്കോട് നോര്‍ത്ത് എസിപിയുടെ വിശദീകരണം.
ചാത്തമംഗലം വെള്ളന്നൂരിലെ ഭര്‍തൃവീടായ കൊല്ലറമ്പത്ത് രഖിലേഷിന്റെ വീട്ടിലെ കിണറ്റില്‍ നവംബര്‍ പതിനൊന്നിനാണ് നിജിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളന്നൂര്‍ വിരുപ്പില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് രഖിലേഷ്.
Discussion about this post