സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചേര്‍ത്തലയില്‍ പുതുതായി ആരംഭിക്കുന്ന ഉപജില്ല ഓഫീസ് ഉദ്ഘാടനം ചെയ്തു; എകെ ബാലന്‍

പിന്നോക്ക വിഭാഗക്കാര്‍ക്കും മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലളിതമായ വ്യവസ്ഥയില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന സ്ഥാപനമാണ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍

തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചേര്‍ത്തലയില്‍ പുതുതായി ആരംഭിക്കുന്ന ഉപജില്ല ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. 10 പുതിയ ഓഫീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിലൊന്നാണ് ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്തതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നോക്ക വിഭാഗക്കാര്‍ക്കും മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലളിതമായ വ്യവസ്ഥയില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന സ്ഥാപനമാണ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍. 98 ശതമാനത്തിനടുത്ത് തിരിച്ചടവ് ഈ സ്ഥാപനത്തിനുണ്ട്. ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വര്‍ഷം 250 കോടി രൂപയായിരുന്നു വായ്പയായി നല്‍കിയിരുന്നത്. അതാണ് ഇപ്പോള്‍ 500 കോടി രൂപയിലേക്ക് ഈ വര്‍ഷം ഉയര്‍ത്തുന്നത്. അടുത്ത വര്‍ഷം 1000 കോടി യുടെ വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കുറിച്ചു.

20 ലക്ഷം രൂപ വരെ തിരിച്ചുവരുന്ന പ്രവാസിക്ക് സംരംഭം നല്‍കുന്നതിന് കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നുണ്ട്. ഇതില്‍ മൂന്നു ലക്ഷം രൂപ സബ്സിഡിയായി നല്‍കുന്നു. അഭ്യസ്തവിദ്യര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനും പെണ്‍കുട്ടികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ അവസരം ഒരുക്കുന്നതിനും 20 ലക്ഷം രൂപ വരെ വളരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയവുമായി ബന്ധപ്പെട്ട എന്റെ വീട് പദ്ധതിയും കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നുണ്ട്. പത്തുലക്ഷം, അഞ്ചുലക്ഷം എന്നിങ്ങനെ രണ്ട് വായ്പാ പദ്ധതികളാണ് ഇതിലുള്ളതെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചേര്‍ത്തലയില്‍ പുതുതായി ആരംഭിക്കുന്ന ഉപജില്ല ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 10 പുതിയ ഓഫീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിലൊന്നാണ് ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്തത്. പിന്നോക്ക വിഭാഗക്കാര്‍ക്കും മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലളിതമായ വ്യവസ്ഥയില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന സ്ഥാപനമാണ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍. 98 ശതമാനത്തിനടുത്ത് തിരിച്ചടവ് ഈ സ്ഥാപനത്തിനുണ്ട്. ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വര്‍ഷം 250 കോടി രൂപയായിരുന്നു വായ്പയായി നല്‍കിയിരുന്നത്. അതാണ് ഇപ്പോള്‍ 500 കോടി രൂപയിലേക്ക് ഈ വര്‍ഷം ഉയര്‍ത്തുന്നത്. അടുത്ത വര്‍ഷം 1000 കോടി യുടെ വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

20 ലക്ഷം രൂപ വരെ തിരിച്ചുവരുന്ന പ്രവാസിക്ക് സംരംഭം നല്‍കുന്നതിന് കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നുണ്ട്. ഇതില്‍ മൂന്നു ലക്ഷം രൂപ സബ്സിഡിയായി നല്‍കുന്നു. അഭ്യസ്തവിദ്യര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനും പെണ്‍കുട്ടികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ അവസരം ഒരുക്കുന്നതിനും 20 ലക്ഷം രൂപ വരെ വളരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട എന്റെ വീട് പദ്ധതിയും കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നുണ്ട്. പത്തുലക്ഷം, അഞ്ചുലക്ഷം എന്നിങ്ങനെ രണ്ട് വായ്പാ പദ്ധതികളാണ് ഇതിലുള്ളത്. സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Exit mobile version