കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് അറിയിച്ചതോടെ അത് രേഖാമൂലം എഴുതിനല്‍കണമെന്ന് തൃപ്തി ദേശായി ആവശ്യപ്പെട്ടു.
ശബരിമലയില്‍ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു. ഇക്കാര്യത്തില്‍ രേഖാമൂലം മറുപടി നല്‍കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു.
ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തി ദേശായിക്ക് നല്‍കും. അതേസമയം, പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.