കൊച്ചി: ശബരിമലയില്‍ പോകാനായി കേരളത്തില്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പോലീസ് അറിയിച്ചതായി കര്‍മ്മസമിതി. പോലീസില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു.
അതേസമയം, തൃപ്തി ദേശായിക്കും സംഘത്തിനും എയര്‍പോര്‍ട്ടില്‍ പോകാനുള്ള സുരക്ഷ പോലീസ് നല്‍കും. ശബരിമല ദര്‍ശനം നടത്താന്‍ തൃപ്തി ദേശായി ഇന്നാണ് കേരളത്തിലെത്തിയത്. നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി എത്തിയത്.
തുടര്‍ന്ന് മുന്‍പ് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പം ചേരുകയായിരുന്നു. എന്നാല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Discussion about this post