കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കി. നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നുമാണ് കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചത്. അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായിയും അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് തൃപ്തിക്ക് ഒപ്പമുള്ളവര്‍
അതേസമയം ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ആക്രമണമുണ്ടായി. ഹിന്ദു ഹെല്പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാള്‍ ബിന്ദുവിന്റെ മുഖത്ത് മുളക് സ്പ്രേ ചെയ്യുകയായിരുന്നു. സംഭവത്തില്‍ ശ്രീനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post