തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തൃപ്തി ദേശായിയും സംഘവും എത്തിയതില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ മറ്റെന്തെങ്കിലും വഴി തേടുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആചാരം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഭക്തര്‍ക്കുണ്ടെന്നും കുമ്മനം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആചാരം ലംഘിക്കുന്നവര്‍ക്കൊപ്പമായിരുന്നു. അപ്പോള്‍ ഭക്തജനങ്ങള്‍ക്ക് ആചാരങ്ങള്‍ സംരക്ഷിക്കേണ്ട നിലപാട് ഏറ്റെടുക്കേണ്ടി വന്നു. എന്നാല്‍ ഇത്തവണ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്തവണ ആചാരലംഘനത്തിന് എത്തിയവരെ തിരിച്ചയക്കുകയാണ് ചെയ്തത്.
അതിനാല്‍ തൃപ്തിയേയും സംഘത്തേയും തിരിച്ചയക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും കുമ്മനം വ്യക്തമാക്കി. സര്‍ക്കാര്‍ ഉറപ്പ് പാലിക്കുന്നില്ലെങ്കില്‍ തത്ഫലമായി ഉണ്ടാവുന്ന ഏതു കാര്യങ്ങള്‍ക്കും ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Discussion about this post