തൃശ്ശൂര്‍: അഷ്ടമി രോഹിണി ദിനത്തില്‍ കൃഷ്ണ വേഷത്തില്‍ തിളങ്ങിയ വൈഷ്ണവ കെ സുനിലിനെ മലയാളി മനസുകളില്‍ നിന്ന് മാറിയിട്ടില്ല. ഇപ്പോഴും ഭഗവാന്‍ കൃഷ്ണനെ മനസില്‍ വിചാരിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് വൈഷ്ണവയുടെ മുഖം തന്നെയായിരിക്കും. അത്രമേല്‍ ആ മുഖം മലയാളികള്‍ മനസില്‍ ഉറപ്പിച്ച് കഴിഞ്ഞു. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വൈഷ്ണവ വീണ്ടും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
ചിത്രമെഴുത്ത് കലയുടെ തമ്പുരാന്‍ രാജാ രവി വര്‍മ്മയുടെ നാലു ചിത്രങ്ങളുടെ രൂപത്തിലാണ് വൈഷ്ണവയുടെ പുതിയ ഫോട്ടോഷൂട്ട് എത്തിയിരിക്കുന്നത്. ആ ആശയത്തില്‍ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാഹുല്‍ രവിയാണ്. അദ്ദേഹത്തിന്റെ ക്ലിക്കിലാണ് വൈഷ്ണവയുടെ പുതിയ ഭാവങ്ങള്‍ പിറന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. രാജാ രവി വര്‍മ്മയുടെ ചിത്രത്തിന് ജീവന്‍ നല്‍കുന്നതായിരുന്നു വൈഷ്ണവയുടെ ഫോട്ടോ ഷൂട്ട്.
കണ്ണുകളിലെ തിളക്കവും മുഖത്തെ ഭാവങ്ങളും യഥാര്‍ത്ഥ ചിത്രത്തിനോട് നീതി പുലര്‍ത്തുന്നതുമായിരുന്നു. രാഹുലിന്റെ മികവാണ് ഇതിനു പിന്നിലെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. ഇതിനു മുന്‍പും ഫോട്ടോ ഗ്രാഫില്‍ പുത്തന്‍ ആശയങ്ങള്‍ കൊണ്ടുവരാന്‍ രവിക്ക് സാധിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് ചര്‍ച്ചയായത് സ്വന്തം അനുജത്തി അഞ്ജലിയ്ക്ക് വേണ്ടി എടുത്ത ചിത്രങ്ങളായിരുന്നു. പ്രമേയതാകട്ടെ തൃശ്ശൂരിന്റെ അഹങ്കാരമായ ആനപ്രേമം തന്നെ. തൃശ്ശൂര്‍ സ്വദേശിയാണ് രാഹുല്‍. ചിത്രത്തിന് നിരവധി ആശംസകളും അഭിനന്ദനങ്ങളുമാണ് രാഹുലിന് ലഭിക്കുന്നത്.
Discussion about this post