തിരുവനന്തപുരം: മുഹമ്മദ് ഹുസൈന്‍ ഉസ്താദിന്റെ മുട്ടുംവിളി അഥവാ ചീനിമുട്ടിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എകെ ബാലന്‍. കണ്ണമ്പ്ര പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 138 വീടുകളുടെ താക്കോല്‍ ദാന ചടങ്ങിനെത്തിയവരെ സ്വീകരിച്ചത് അദ്ദേഹത്തിന്റെ ചീനിമുട്ട് അവതരിപ്പിച്ചുകൊണ്ടായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
സാധാരണ ഘോഷയാത്രകളിലും സ്വീകരണപരിപാടികളിലും കണ്ടുവരുന്ന കാതടിപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കു പകരമായി കാതിന് ഇമ്പമേകുന്ന പഴയ മാപ്പിളപ്പാട്ടുകളുടെ ഈണത്തിനൊത്ത് തന്റെ ഷഹനായ് എന്ന ചീനിയിലൂടെ ഇശലുകള്‍ ആലപിക്കുകയാണ് മുഹമ്മദ് ഹുസൈന്‍ ഉസ്താദും സംഘവുമെന്നും മന്ത്രി കുറിച്ചു.
പരമ്പരാഗത വേഷഭൂഷാദികളോടെ മുട്ടുംവിളി എന്ന ചീനിമുട്ട് എന്ന വാദ്യമേളത്തില്‍ ചീനിക്കു പുറമെ ഒറ്റ, മുരുശ് ചെണ്ട, ഡോള്‍, സൈഡ് ഡ്രം എന്നിവ അകമ്പടി വാദ്യങ്ങളായുണ്ട്. രണ്ടുനൂറ്റാണ്ടു കാലത്തെ പഴക്കമുള്ള ഈ കലാരൂപത്തെ പണ്ടുകാലത്ത് മുസ്ലിം വിഭാഗത്തിലെ കല്യാണ പാര്‍ട്ടികളോടൊപ്പം അകമ്പടിപോകാനാണ് ഉപയോഗിച്ചുവന്നിരുന്നത്.
പിതാവിനോടൊപ്പം തന്റെ 14-ാം വയസ്സില്‍ തുടങ്ങിയതാണ് ഈ ഇശലിന്റെ ഈരടികള്‍ക്ക് താളംപിടിക്കാന്‍. ഇപ്പോള്‍ ഉസ്താദിന് 70 വയസ്സുണ്ട്. കാളിയോറോഡ് നേര്‍ച്ച, മണത്തല ചന്ദനക്കുടം നേര്‍ച്ച. ബീമാപ്പള്ളി ഉറൂസ് തുടങ്ങിയ ഉത്സവങ്ങളിലെല്ലാം കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഉസ്താദും സംഘവും മുടങ്ങാതെ അവിടങ്ങളിലെത്തുന്നുണ്ടെന്ന് മന്ത്രി കുറിച്ചു.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടിന്റെ ഈരടികളാണ് പ്രധാനമായും ഉസ്താദിന്റെ ചീനിയിലൂടെ ഇശലുകളായി ഉയരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ബദരിയ മുട്ടുംവിളി സംഘം എന്ന പേരില്‍ ഉസ്താദും സംഘവും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ മുട്ടുംവിളി നടത്തിയ് ഏറെ അഭിമാനത്തോടെയാണ് ഉസ്താദ് ഓര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നോടൊപ്പം ഈ പരമ്പരാഗത കലാരൂപവും മണ്ണടിഞ്ഞുപോകുമോയെന്ന ആശങ്ക ഉസ്താദ് പങ്കുവച്ചതായും മന്ത്രി പറയുന്നു. 2014-ലെ മാപ്പിള അക്കാദമി പുരസ്‌കാരം ഈ കലാരൂപത്തിലൂടെ ഉസ്താദിന് ലഭിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മുഹമ്മദ് ഹുസൈന്‍ ഉസ്താദിന്റെ മുട്ടുംവിളി അഥവാ ചീനിമുട്ട്
സാധാരണ ഘോഷയാത്രകളിലും സ്വീകരണപരിപാടികളിലും കണ്ടുവരുന്ന കാതടിപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കു പകരമായി കാതിന് ഇമ്പമേകുന്ന പഴയ മാപ്പിളപ്പാട്ടുകളുടെ ഈണത്തിനൊത്ത് തന്റെ ഷഹനായ് എന്ന ചീനിയിലൂടെ ഇശലുകള്‍ ആലപിച്ചാണ് മുഹമ്മദ് ഹുസൈന്‍ ഉസ്താദും സംഘവും കണ്ണമ്പ്ര പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 138 വീടുകളുടെ താക്കോല്‍ദാന ചടങ്ങിനെത്തിയവരെ സ്വീകരിച്ചത്.
പരമ്പരാഗത വേഷഭൂഷാദികളോടെ മുട്ടുംവിളി എന്ന ചീനിമുട്ട് എന്ന വാദ്യമേളത്തില്‍ ചീനിക്കു പുറമെ ഒറ്റ, മുരുശ് ചെണ്ട, ഡോള്‍, സൈഡ് ഡ്രം എന്നിവ അകമ്പടി വാദ്യങ്ങളായുണ്ട്. രണ്ടുനൂറ്റാണ്ടു കാലത്തെ പഴക്കമുള്ള ഈ കലാരൂപത്തെ പണ്ടുകാലത്ത് മുസ്ലിം വിഭാഗത്തിലെ കല്യാണപാര്‍ട്ടികളോടൊപ്പം അകമ്പടിപോകാനാണ് ഉപയോഗിച്ചുവന്നിരുന്നത്. പിതാവിനോടൊപ്പം തന്റെ 14-ാം വയസ്സില്‍ തുടങ്ങിയതാണ് ഈ ഇശലിന്റെ ഈരടികള്‍ക്ക് താളംപിടിക്കാന്‍. ഇപ്പോള്‍ ഉസ്താദിന് 70 വയസ്സുണ്ട്. കാളിയോറോഡ് നേര്‍ച്ച, മണത്തല ചന്ദനക്കുടം നേര്‍ച്ച. ബീമാപ്പള്ളി ഉറൂസ് തുടങ്ങിയ ഉത്സവങ്ങളിലെല്ലാം കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഉസ്താദും സംഘവും മുടങ്ങാതെ അവിടങ്ങളിലെത്തുന്നുണ്ട്.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടിന്റെ ഈരടികളാണ് പ്രധാനമായും ഉസ്താദിന്റെ ചീനിയിലൂടെ ഇശലുകളായി ഉയരുന്നത്. ബദരിയ മുട്ടുംവിളി സംഘം എന്ന പേരില്‍ ഉസ്താദും സംഘവും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ മുട്ടുംവിളി നടത്തിയ് ഏറെ അഭിമാനത്തോടെയാണ് ഉസ്താദ് ഓര്‍ക്കുന്നത്. തന്നോടൊപ്പം ഈ പരമ്പരാഗത കലാരൂപവും മണ്ണടിഞ്ഞുപോകുമോയെന്ന ആശങ്ക ഉസ്താദ് പങ്കുവച്ചു. 2014-ലെ മാപ്പിള അക്കാദമി പുരസ്‌കാരം ഈ കലാരൂപത്തിലൂടെ ഉസ്താദിന് ലഭിച്ചിട്ടുണ്ട്.
Discussion about this post