തൃശ്ശൂര്‍: സംസ്ഥാനത്ത് ഉള്ളി വിലയ്ക്ക് പുറമെ മുരിങ്ങാക്കായയ്ക്കും പൊള്ളുന്ന വില. വലിയ ഉള്ളിക്ക് കിലോ നൂറുരൂപയായി. ചെറിയ ഉള്ളിക്ക് 120. അതിലും ഞെട്ടിപ്പിക്കുന്നത് മലയാളിയുടെ തൊടികളില്‍ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വിലയാണ്. കിലോ 350 രൂപ.
മൊത്തവ്യാപാരികള്‍ 250 രൂപയ്ക്കു മുകളിലാണ് വില്‍ക്കുന്നത്. കിലോയയ്ക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. കേരളത്തില്‍ നിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവര്‍ധനയ്ക്ക് കാരണമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.
ഈ സീസണില്‍ മുരിങ്ങ കേരളത്തില്‍ വളരെ കുറവാണ്. തമിഴ്നാട്ടില്‍നിന്നാണ് വലിയതോതില്‍ കൊണ്ടുവരാറുള്ളത്. എന്നാല്‍ ഇത്തവണ തമിഴ്നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞു. അതോടെ ഉള്ളതിന് വലിയ വിലയായി.
Discussion about this post