കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ആറു പേര്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ പരിക്കേറ്റ ആറുപേരെയും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.
രാത്രി ഒമ്പതോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ ഫോഴ്സ് ഉറപ്പുവരുത്തി.
അതേസമയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് അപകടം ഉണ്ടായിരിക്കുന്നത്.