തൃശ്ശൂര്‍: തൊണ്ണൂറാം വയസ്സിലും സൗന്ദര്യ മത്സരത്തിന്റെ റാംപില്‍ ചുവടുവച്ച് ഒരു സുന്ദരി മുത്തശ്ശി. മുത്തശ്ശിമാരുടെ സൗന്ദര്യ മത്സരത്തിലാണ് കുട്ടനെല്ലൂര്‍ സ്വദേശി തങ്കംപോള്‍ താരമായിരിക്കുന്നത്.
അന്‍പതിനും തൊണ്ണൂറിനും മധ്യേയുള്ളവരാണ് മത്സരത്തില്‍ അണിനിരന്നത്. കൊച്ചുമകന്റെ മകള്‍ ആമിയോടൊപ്പമാണ് മുത്തശ്ശി റാംപില്‍ കയറിയത്.
വയസ് തൊണ്ണൂറായെങ്കിലും തങ്കം പോളിന് കാഴ്ചയ്‌ക്കോ മറ്റോ ഒരു കുഴപ്പവുമില്ല. ഇപ്പോഴും കാറോടിക്കും. ദിവസവും പള്ളിയില്‍ പോകും. കൊച്ചുമക്കള്‍ക്കൊപ്പം കറങ്ങാന്‍ പോകും. നടക്കാന്‍ അല്‍പം പ്രയാസമുണ്ടെന്നൊഴിച്ചാല്‍ മറ്റെല്ലാം പെര്‍ഫക്ടാണ്.
തൊണ്ണൂറിലും സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യവും തങ്കം പോള്‍ പങ്കുവയ്ക്കുന്നു. മനസ് എല്ലായ്‌പ്പോഴും സന്തോഷമായിരിക്കുക. ഭക്ഷണം കുറയ്ക്കുക. ചോറ് തീരെ കഴിക്കാറില്ല. നാലു തലമുറകള്‍ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞു.
Discussion about this post