തൃശ്ശൂര്‍: ഷഹ്‌ല ഷെറിന്‍ എന്ന പേര് ഉള്ളില്‍ നോവായി മാറിയിരിക്കുമ്പോള്‍, സ്വന്തം കുഞ്ഞിന് ഷഹ്‌ല എന്ന് പേരിട്ട് അധ്യാപകന്‍. അധ്യാപകനായ വിവി രാജേഷ് ആണ് കഴിഞ്ഞദിവസം പിറന്ന മകള്‍ക്ക് ഷഹ്‌ല എന്ന് പേരിട്ടിരിക്കുന്ന വിവരം ഹൃദയത്തില്‍ തൊടുന്ന വാക്കുകളിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഷഹ്‌ല മോള്‍ വേദനയാണ്, ഓര്‍മ്മയാണ് ഓര്‍മ്മപ്പെടുത്തലാണ്, മറക്കില്ല ഒരിക്കലും എന്നു പറഞ്ഞാണ് രാജേഷ് കുറിപ്പെഴുതിയിരിക്കുന്നത്.
പാമ്പ് കടിച്ചു എന്നതിലപ്പുറം ആ ക്ലാസ്സിലുണ്ടായിരുന്ന അധ്യാപകന്റെ സമയോചിത ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നും ഷഹ്‌ല മോള്‍ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നതാണ് താനുള്‍പ്പെടുയുള്ള അദ്ധ്യാപക സമൂഹമെന്നും രാജേഷ് പറയുന്നു.
”ഷഹല മോൾ
വേദനയാണ്
ഓർമ്മയാണ്
ഓർമ്മപ്പെടുത്തലാണ്
മറക്കില്ല ഒരിക്കലും
വയനാട്ടിലെ സർവ്വജന സ്കൂളിലെ കൊച്ചു മിടുക്കി ഈ ലോകത്തു നിന്നും യാത്ര പറഞ്ഞത് ഇപ്പോഴും നമ്മുടെ കേരള സമൂഹം ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല.. പാമ്പ് കടിച്ചു എന്നതിലപ്പുറം ആ ക്ലാസ്സിലുണ്ടായിരുന്ന അദ്ധ്യാപകന്റെ സമയോചിത ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇന്നും ഷഹല മോൾ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നതാണ് ഞാനുൾപ്പെടുയുള് അദ്ധ്യാപക സമൂഹം .മനുഷ്യത്വം മനസ്സിൽ മരവിച്ചാൽ പാമ്പിനേക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അദ്ധ്യാപകനൊപ്പമല്ല ഞാനുൾപ്പടെയുള്ള 98% അദ്ധ്യാപക സമൂഹം.. എന്നെയും കുടുംബത്തേയും ആഴത്തിൽ വേദനിപ്പിച്ചതാണ് ഈ സംഭവം അതിനാൽ ഞങ്ങൾ (രാജേഷ് ,ഉഷസ്സ്, ആരുഷ്) തീരുമാനിച്ചു കഴിഞ്ഞു ഇന്നലെ (23/11/2019 ) ഞങ്ങൾക്കു പിറന്ന ഞങ്ങളുടെ പൊന്നുമോൾ ഇന്നു മുതൽ ഞങ്ങളുടെ ഷഹല മോളാണ് ….അതെ അവൾ ഇനി ഷഹല വി രാജേഷ് … മറക്കില്ലൊരിക്കലും ഞങ്ങൾ ഷഹല മോളെ…..”
Discussion about this post