കൊച്ചി: അങ്കമാലിയില്‍ അമോണിയം ടാങ്കര്‍ അപകടത്തില്‍ പെട്ടു. അങ്കമാലിക്കടുത്ത് ചിറങ്ങരയിലാണ് അമോണിയ ടാങ്കര്‍ അപകടത്തില്‍ പെട്ടത്. റോഡിന് നടുവിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്.
അങ്കമാലിയില്‍ ഇന്ന് രാവിലെ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് പേര് മരിച്ചിരുന്നു ഇതിനു പിന്നാലെയാണ് വീണ്ടും അപകടം ഉണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയില്‍ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബസിനടിയില്‍ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
മൃതദേഹങ്ങള്‍ അങ്കമാലി ടിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് യാത്രക്കാര്‍ക്കാര്‍ക്കും പരിക്കുകളില്ല. ഏയ്ഞ്ചല്‍ എന്ന സ്വകാര്യ ബസാണ് ഓട്ടോയില്‍ ഇടിച്ചത്.
Discussion about this post