പമ്പ: പമ്പയില്‍ കാലുകുത്തിയ മനുഷ്യാവകാശ കമ്മിഷന് മുന്നില്‍ പരാതി കെട്ടഴിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല നന്നായൊന്നുറങ്ങാന്‍ പോലും സൗകര്യം ഇല്ല എന്നെല്ലാമായിരുന്നു പരാതിയില്‍. എന്നാല്‍ പരിഹാര നടപടികള്‍ ഉടന്‍ സര്‍ക്കാരിന് നിര്‍ദ്ദേശിക്കുമെന്നും കമ്മിഷന് അറിയിച്ചു.
അതേസമയം ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരില്‍ ചിലരും അസൗകര്യങ്ങളിലെ അതൃപ്തി കമ്മിഷനുമായി പങ്കുവച്ചു. ശുചി മുറികള്‍പോലും ഇല്ലാതെ ബുദ്ധിമുട്ടുന്ന ഭക്തരുടെ പരാതിയും കമ്മീഷന് വിലയിരുത്തി. ഉള്ള സൗകര്യങ്ങളില്‍ തൃപ്തിയറിയിച്ചവരും ഉണ്ടായിരുന്നു. പൊതുപ്രവര്ത്തകന് സലിം മടവൂരിന്റെതടക്കം 12 പരാതികളും മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകളും കണക്കിലെടുത്തായിരുന്നു മനുഷ്യാവകാശ കമ്മിഷന്റെ ശബരിമല സന്ദര്‍ശനം.
Discussion about this post