തൃശ്ശൂർ: സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ രോഷം പുകയുന്നതിനിടെ മറ്റൊരു സാധ്യത അവതരിപ്പിച്ച് എഴുത്തുകാരൻ ജോസ് പാഴുക്കാരൻ. അഞ്ചാം ക്ലാസിലെ കുട്ടിയെ പാമ്പ് കടിച്ചെന്ന് ഏഴാം ക്ലാസിലെ കുട്ടി വീറോടെ പറഞ്ഞത് കേട്ടറിവിന്റെ പുറത്താകാം എന്നും പാമ്പ് കടിച്ചെന്നത് ഒരു അഭ്യൂഹം മാത്രമായതിനാലാണ് അധ്യാപകർ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കാൻ വൈകിച്ചതെന്നും ജോസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുട്ടിയെ പാമ്പു കടീച്ചെന്ന് ഒച്ചവച്ച കുട്ടികളെ അധ്യാപകൻ ഓടിച്ചു വിട്ടത് സ്വഭാവികം. ഇവിടെ അധ്യാപകരെ ശിക്ഷിക്കാൻ പൊതു ജനം ബഹളം കൂട്ടുന്നത് കണ്ടാണ് ഈ പോസ്റ്റെന്നും ജോസ് പാഴുക്കാരന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ജോസ് പാഴുക്കാരന്റെ ഫേസ്ബുക്ക് കുറിപ്പ്:
ആരും ഒരു സത്യവും ഇഷ്ടപ്പെടുന്നില്ല.. അതുപോലെ ഒരു കുട്ടിയും strict ആയ ഒരദ്ധ്യാപകനെ ഇഷ്ടപ്പെടുന്നില്ല.. 3.15 ന് പാമ്പുകടിച്ചു എന്ന് പറയുന്ന കുട്ടിയെ 3.52 ന് ആശുപത്രിയിൽ എത്തിച്ചു… ആദ്യ പരിശോധനയിൽ വിഷമാണന്ന് തെളിഞ്ഞില്ല പിന്നീട് മെഡിക്കൽ കോളേജ് യാത്രയിൽ 6.05ന് മരണപെട്ടുവെന്ന് പറയുന്നു.. (തെളിവ് പാമ്പുകടിയേറ്റാലുള്ള വിധമുള്ള മരണമെന്ന് ഡോക്ടർ ) പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ല …പാമ്പിനെ ആരും ഇതുവരെ കണ്ടിട്ടുമില്ല. 5-ൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പാമ്പുകടിച്ചന്ന് 7-ൽ പഠിക്കുന്ന പെൺകുട്ടി വീറോടെ സംസാരിക്കുന്നത് ആ കുട്ടി പാമ്പിനെ കണ്ടിട്ടാവൂല്ല.. ആരോ പറഞ്ഞു കുട്ടിയെ പാമ്പുകടിച്ചതാവുമെന്ന് അതാവും കുട്ടികളുടെ അറിവു്. അതാവും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ താമസിച്ചിരിക്കുക. അങ്ങനെയെങ്കിൽ ഷജിൽ എന്ന അദ്ധ്യാപകനെ മാത്രം ശിക്ഷിച്ചാൽ മതീല്ലോ… പക്ഷെ ഷജിൽ മറ്റൊരു ക്ലാസ്സിലായിരുന്നു.. മരിച്ച കുട്ടീടെ ക്ലാസ്സിലെ ടീച്ചറാണ് ഷജിലിനോട് സാദ്ധ്യത പറഞ്ഞത്… അങ്ങനെ അയാളും കുടിചേർന്ന് കുട്ടിയെ ഓഫീസിൽ എത്തിച്ച് മുറിവു് കഴുകി മുകളിൽ ടൗവ്വൽ കെട്ടി… അപ്പോൾ പുറത്ത് കുട്ടിയെ പാമ്പു കടീച്ചൂന്ന് ഒച്ചവച്ച കുട്ടികളെ അദ്ധ്യാപകൻ ഓടിച്ചു വിട്ടത് സ്വഭാവികം. ഇവിടെ അദ്ധ്യാപകരെ ശിക്ഷിക്കാൻ പൊതു ജനം ബഹളം കൂട്ടുന്നത് കണ്ടാണ് ഈ പോസ്റ്റ്… ഒന്നറിയുക… നഷ്ടം നമുക്ക് തന്നെ.ഒരു സ്‌കൂളിൽ ഒരു പ്രശ്‌നമുണ്ടായി അർഹിക്കാത്ത തെറ്റിന് ഒരദ്ധ്യാപകൻ ശിക്ഷിക്കപ്പെട്ടാൽ.. കേരളത്തിലെ മുഴുവൻ അദ്ധ്യാപകരേയും അതു ബാധിക്കും.. പിന്നെ ശമ്പളം വാങ്ങുക എന്ന കടമ മാത്രമേ അവർ ആത്മാർത്ഥയോടെ ചെയ്യൂ.. അധ്യാപകർ കുട്ടികളിൽ നിന്നും അനുദിനം അകലാൻ ഇതു കാരണമാകും.(വേണമെങ്കിൽ പഠിക്കട്ടെ എന്ന നയവും) അതാണ് പുറത്ത് ട്യൂഷൻ സെന്ററുകൾ കൂണുകൾ പോലെ മുളച്ചുപൊന്താൻ കാരണവും.
കാപ്പിസെറ്റ് സ്‌കൂളിലെ വികൃതി കുട്ടി മറ്റൊരു കുട്ടിയെ ഇടിക്കുന്നത് കുട്ടികൾ ചെന്ന് അജിത് എന്ന അദ്ധ്യാപകനോട് പറഞ്ഞു.. അദ്ദേഹം വന്ന് പിടിച്ചു മാറ്റി വികൃതിയുടെ തുടയിൽ രണ്ടു പൊട്ടിച്ചു.’വികൃതി അടി ആറാക്കി… പിന്നെ മർദ്ദനവും ആക്കി… പോലീസ് കേസാക്കി… അദ്ധ്യാപകന് പണി കിട്ടി… 500 കുട്ടികളുള്ള ഒരു സ്‌കൂളിൽ ഒരുത്തൻ മതി പ്രശ്‌നമുണ്ടാക്കാൻ..കഴിഞ്ഞ അഞ്ച് വർഷമായി സ്‌കൂളുകളിൽ ലഹരിമരുന്നുപയോഗങ്ങളുടെ 300 % വർദ്ധനവു് കാണിക്കുന്നതായും ബന്ധപ്പെട്ട അധികൃതർ പറയുന്നു.. ഇനി കഞ്ചാവു് വലിക്കുന്ന കുട്ടികളെ കണ്ടാൽ .. പരസ്പരം തല്ലി വീഴുന്ന കുട്ടികളെ കണ്ടാൽ… അദ്ധ്യാപകർ ചിരിച്ചോണ്ടു നിൽക്കുന്ന കാഴ്ചയാവും നമ്മളെ കാത്തിരിക്കുകയെന്ന് പറയാതെ പറയുന്നു.
Discussion about this post