മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതി നല്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പോലീസ് സ്റ്റേഷനിലാണ് അജി പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സമൂമാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണം, അജി പരാതിയില്‍ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി ഇന്ന് ലോക്സഭയില്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പോലീസില്‍ നല്കിയ പരാതി പുറത്ത് വരുന്നത്.
ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലോക്സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനം നടത്തിയത്. ഒക്ടോബര്‍ മുപ്പതിനാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്.