കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു വരരുതെന്നും ഹൈക്കോടതി നിര്ദോശിച്ചു.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദേശം നല്കി.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ നിര്‍ദേശം. കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.