ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. അന്വേഷണ ചുമതലയുള്ള എഎസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവ് ശേഖരിക്കുക. സംഭവത്തില്‍ സ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമായാണ് തെളിവ് എടുക്കുക.
അതേസമയം കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, അദ്ധ്യാപകന് മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്, അദ്ധ്യാപകന് ഷിജില്‍ എന്നിവരാണ് ഒളിവില്‍ തുടരുന്നത്.
സംഭവത്തിന്റെ പാശ്ചാതലത്തില്‍ ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍ സംയുക്തമായി സ്കൂള്‍ ഇന്ന് വൃത്തിയാക്കും. സ്കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ നാളെ ആരംഭിക്കും.
Discussion about this post