തിരുവനന്തപുരം: എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച നിര്‍മ്മിച്ച പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചീനികുളം റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫേസ്ബുക്കിലൂടെ മന്ത്രി എകെ ബാലനാണ് പങ്കുവെച്ചത്.
അടിസ്ഥാന മേഖലയില്‍ റോഡുകളുടെയും പാലങ്ങളുടെയും നവീകരണം പൂര്‍ണമായും നടപ്പിലാക്കാന്‍ മൂന്നരവര്‍ഷത്തിനകം സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് എകെ ബാലന് കൂട്ടിച്ചേര്‍ത്തു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 18 കോടി രൂപ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിനായി കഴിഞ്ഞ മൂന്നരവര്‍ഷത്തിനകം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച നിര്‍മ്മിച്ച പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചീനികുളം റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അടിസ്ഥാന മേഖലയില്‍ റോഡുകളുടെയും പാലങ്ങളുടെയും നവീകരണം പൂര്‍ണമായും നടപ്പിലാക്കാന്‍ മൂന്നരവര്‍ഷത്തിനകം സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 18 കോടി രൂപ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിനായി കഴിഞ്ഞ മൂന്നരവര്‍ഷത്തിനകം അനുവദിച്ചിട്ടുണ്ട്. പെരിങ്ങോട്ടുകുറുശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പി എച്ച് ഭാഗ്യലത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ രവീന്ദ്രനാഥന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷെളി, പഞ്ചായത്ത് മെമ്പര്‍മാരായ എം എ ഭാസ്കരന്, മോഹനന്, എം. കെ ഗോപാലന് എന്നിവര്‍ പങ്കെടുത്തു.
Discussion about this post