തിരുവനന്തപുരം: പാടൂര്‍ ബ്ലൂസ്‌ററാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 49-ാമത് ജില്ലാ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ചെയ്ത് മന്ത്രി എകെ ബാലന്‍. മലബാറിന്റെ ആവേശ കളിയായി വോളിബോള്‍ മാറിയതിനു പിന്നില്‍ പാടൂര്‍ ബ്ലൂസ്‌ററാറിനെ പോലെയുള്ള നിരവധി സംഘടനകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വോളിബോള്‍ രംഗത്ത് ദേശിയ താരങ്ങളെ പോലും സംഭാവന ചെയ്ത നാടാണ് പാടൂര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായിക മേഖലയുടെ പ്രോല്‍സാഹനത്തിന് സര്‍ക്കാരും അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ട്. ഭാവി കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വോളിബോള്‍ എന്ന കായികവിനോദത്തെ നെഞ്ചേറ്റുന്ന പാടൂരിന്റെ കായികമനസ്സുകള്‍ക്ക് ആവേശം പകരുന്ന മത്സരപരിപാടികള്‍ സംഘടിപ്പിക്കുന്നത് എഴുപതുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ബ്ലൂസ്റ്റാര്‍ ക്ലബ്ബിനൊപ്പം പാലക്കാട് ജില്ലാ വോളിബോള്‍ അസോസിയേഷനും പാടൂര്‍ പൊതുജന വായനശാലയും ചേര്‍ന്നാണ്. ആവേശഭരിതമായ മത്സരപരിപാടികളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും കായികപ്രേമികള്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പാടൂര്‍ ബ്ലൂസ്‌ററാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 49-ാമത് ജില്ലാ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനായി. വോളിബോള്‍ രംഗത്ത് ദേശിയ താരങ്ങളെ പോലും സംഭാവന ചെയ്ത നാടാണ് പാടൂര്‍. മലബാറിന്റെ ആവേശ കളിയായി വോളിബോള്‍ മാറിയതിനു പിന്നില്‍ പാടൂര്‍ ബ്ലൂസ്‌ററാറിനെ പോലെയുള്ള നിരവധി സംഘടനകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കായിക മേഖലയുടെ പ്രോല്‍സാഹനത്തിന് സര്‍ക്കാരും അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ട്. ഭാവി കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
വോളിബോള്‍ എന്ന കായികവിനോദത്തെ നെഞ്ചേറ്റുന്ന പാടൂരിന്റെ കായികമനസ്സുകള്‍ക്ക് ആവേശം പകരുന്ന മത്സരപരിപാടികള്‍ സംഘടിപ്പിക്കുന്നത് എഴുപതുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ബ്ലൂസ്റ്റാര്‍ ക്ലബ്ബിനൊപ്പം പാലക്കാട് ജില്ലാ വോളിബോള്‍ അസോസിയേഷനും പാടൂര്‍ പൊതുജന വായനശാലയും ചേര്‍ന്നാണ്. ആവേശഭരിതമായ മത്സരപരിപാടികളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും കായികപ്രേമികള്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.