പത്തനംത്തിട്ട: 144 റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ കുത്തിയിരുന്ന് ധര്‍ണ്ണ നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് നേതാക്കള്‍ക്കെതിരെ കേസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എംകെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസ്. എസ്പി ഹരിശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ യുഡിഎഫ് സംഘം ഇന്ന് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും എസ്പി വ്യക്തമാക്കി. എന്നാല്‍ നിരോധനാജ്ഞ യുഡിഎഫ് ലംഘിച്ചെന്നും സന്നിധാനത്തേക്ക് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള 1400 ക്ഷേത്രങ്ങള്‍ തകരുമെന്നും ചെന്നിത്തല പമ്പയില്‍ പറഞ്ഞു.
Discussion about this post